വാഷിംഗ്ടൺ : ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള ശ്രമം ഊർജിതമാക്കി യുഎസ് സർക്കാർ. ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ ആണ് ഇപ്പോൾ യുഎസ് നീക്കം നടത്തുന്നത്. ഇതിനായി റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി സഭയിൽ പ്രത്യേക ബിൽ അവതരിപ്പിച്ചു. വെനിസ്വേലയ്‌ക്കെതിരെ യുഎസ് സൈനിക നടപടി സ്വീകരിച്ചപ്പോൾ, യുഎസ് കോൺഗ്രസുമായി കൂടിയാലോചിക്കാതിരുന്നത് കനത്ത പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രീൻലാൻഡ് അധിനിവേശത്തിന് മുന്നോടിയായി പ്രതിനിധിസഭയിൽ പ്രത്യേക ബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറായിരിക്കുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധിയായ റാണ്ടി ഫൈൻ ആണ് ബിൽ അവതരിപ്പിച്ചത്. ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡിനെ യുഎസ് കൂട്ടിച്ചേർക്കുന്നതിനും പ്രദേശമാക്കുന്നതിനുമുള്ള ബിൽ താൻ അവതരിപ്പിച്ചതായി ഫൈൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് ബിൽ.
ഗ്രീൻലാൻഡ് യുഎസ് സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ബിൽ വിശേഷിപ്പിക്കുകയും അതിനെ ഒരു ദേശീയ സുരക്ഷാ ആസ്തിയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. ആർട്ടിക് സമുദ്രത്തിലെ പ്രധാന കപ്പൽ പാതകളുടെ സുരക്ഷയ്ക്കും, അമേരിക്കയുടെ പ്രതിരോധത്തിനും, അന്താരാഷ്ട്ര ക്രമം നിലനിർത്തുന്നതിനും ഗ്രീൻലാൻഡ് അധിനിവേശം അനിവാര്യമാണെന്നും ബിൽ സൂചിപ്പിക്കുന്നു.









Discussion about this post