ഭാരതത്തിന്റെ സൈനിക കരുത്തിന് മുന്നിൽ പാകിസ്താൻ വിറച്ച 88 മണിക്കൂറുകളുടെ നിർണ്ണായക വെളിപ്പെടുത്തലുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. 2025-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വെറും തുടക്കം മാത്രമായിരുന്നുവെന്നും, പാകിസ്താൻ പ്രത്യാക്രമണത്തിന് മുതിർന്നിരുന്നെങ്കിൽ ഒരു പൂർണ്ണ തോതിലുള്ള കരയുദ്ധത്തിന് ഭാരതം സജ്ജമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ്റെ ഏതൊരു പ്രകോപനത്തിനും ശക്തമായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യം സർവ്വസജ്ജമാണെന്ന് ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി. ‘ഓപ്പറേഷൻ സിന്ദൂർ’വേളയിൽ പാകിസ്താൻ എന്തെങ്കിലും പിശക് വരുത്തിയിരുന്നെങ്കിൽ അതിർത്തി കടന്നുള്ള കരസേന നീക്കത്തിന് സൈന്യം പൂർണ്ണമായും തയ്യാറെടുത്തിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഡൽഹിയിൽ നടന്ന വാർഷിക പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത യുദ്ധമുറകൾക്കുള്ള സാഹചര്യം പാകിസ്താനെതിരെ ഇന്ത്യ വിപുലീകരിച്ചുവെന്ന് ജനറൽ ദ്വിവേദി ചൂണ്ടിക്കാട്ടി. കരസേനയുടെ സജ്ജീകരണം: ഓപ്പറേഷൻ സിന്ദൂർ നടന്ന 88 മണിക്കൂറിനുള്ളിൽ പാകിസ്താൻ അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ വിന്യാസം അതിശക്തമായിരുന്നു. പാകിസ്താൻ ഒരു ചെറിയ പിശക് വരുത്തിയിരുന്നെങ്കിൽ പോലും ഇന്ത്യൻ ടാങ്കുകളും കാലാൾപ്പടയും അതിർത്തി കടക്കുമായിരുന്നു.
ഇന്ത്യയുടെ സൈനിക നീക്കം ആണവയുദ്ധത്തിലേക്ക് നയിക്കുമെന്ന പാകിസ്താൻ്റെ സ്ഥിരം ഭീഷണികളെ ഭാരതം ഈ ഓപ്പറേഷനിലൂടെ തകർത്തെറിഞ്ഞു.ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ നൂറോളം സൈനികരെയും ഭീകരരെയും ഇന്ത്യ വധിച്ചുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
നേരത്തെ ഭീകരവാദത്തിനെതിരെ ചെറിയ നീക്കങ്ങൾ മാത്രം നടത്തിയിരുന്ന ഇന്ത്യ, ഇപ്പോൾ പാകിസ്താൻ ഉള്ളിലേക്ക് കയറി ആക്രമിക്കാനുള്ള കരുത്ത് തെളിയിച്ചിരിക്കുകയാണ്”ശത്രുവിന്റെ പിഴവിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. അവർ ഒരു ചുവട് പിഴച്ചിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു.” ജനറൽ ദ്വിവേദി പറഞ്ഞു.
ജമ്മു കശ്മീരിൽ ആർട്ടിലറി ഷെല്ലിംഗിലൂടെ പാകിസ്താൻ നടത്തിയ പ്രകോപനങ്ങൾക്ക് ഇന്ത്യൻ സൈന്യം നൽകിയ കനത്ത തിരിച്ചടി ശത്രുരാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചൈനയുമായുള്ള അതിർത്തിയിലും സൈന്യം അതീവ ജാഗ്രതയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയതയിൽ അധിഷ്ഠിതമായ നയതന്ത്രവും സൈന്യത്തിന് നൽകിയിട്ടുള്ള പൂർണ്ണ സ്വാതന്ത്ര്യവുമാണ് ‘ഓപ്പറേഷൻ സിന്ദൂർ’ പോലെയുള്ള വലിയ വിജയങ്ങൾക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ശത്രുവിനെ ശത്രുവിന്റെ മണ്ണിൽ പോയി നേരിടുക എന്ന നവഭാരതത്തിന്റെ നയമാണ് ഇവിടെ പ്രതിഫലിക്കുന്നത്









Discussion about this post