കണ്ണൂർ:കഴിഞ്ഞ ദിവസമാണ് രൂപമാറ്റം നടത്തിയ വാഹനവുമായി ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരി പൊതുനിരത്തുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇത്തരം അനവധി നഗ്നമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇനി മുതൽ റോഡുകളിലെ നിയമലംഘനങ്ങൾക്ക് കോടതി തന്നെ സ്വമേധയാ കേസ് എടുക്കുമെന്ന് നീതിപീഠത്തിന് പറയേണ്ടി വന്നിരുന്നു.
കോടതി ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് എന്നാൽ ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തക്കാം എന്ന് വിചാരിച്ച് ഇറങ്ങി പുറപെട്ടപ്പോഴാണ് എം വി ഡി ക്ക് കാര്യം മനസിലായത്, ആകാശ് തില്ലങ്കേരിക്ക് ലൈസെൻസേ ഇല്ലെന്ന്.
കണ്ണൂരിൽ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരിൽ ലൈസൻസ് ഇല്ലെന്നാണ് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒയുടെ റിപ്പോർട്ട്. ആകാശ് തില്ലങ്കേരി റോഡ് നിയമങ്ങൾ ലംഘിച്ച് ജീപ്പോടിച്ച സംഭവത്തിൽ സ്വമേധയ കേസെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനമാണിതെന്നും സ്വമേധയാ ഇടപെടുമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
അതായത് നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത, വലിയ രീതിയിൽ രൂപമാറ്റം വരുത്തിയ വാഹനത്തിൽ ലൈസൻസ് പോലും ഇല്ലാതെയാണ് ആകാശ് യാത്ര ചെയ്തത്. എന്നിട്ടും കോടതി നേരിട്ട് ഇടപെടാതെ നമ്മുടെ നാട്ടിൽ ഒരു നിയമപാലനവും ഉണ്ടാകില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്
കഴിഞ്ഞ ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി യാത്ര നടത്തിയത്. നിലവിൽ വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള 9 കുറ്റങ്ങളാണ് എംവിഡി ചുമുത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. അതേസമയം എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരായാണ്.എന്നാൽ നിലവിൽ വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത് എന്നാണ് അധികൃതർ പറയുന്നത് .
Discussion about this post