കൊല്ലം: സംസ്ഥാനത്ത് കുതിച്ചുയർന്ന മത്സ്യവില കുറഞ്ഞുതുടങ്ങി. കിലോയ്ക്ക് 400 രൂപ വരെയായിരുന്നു ഓരോ മത്സ്യത്തിന്റെയും വില. ഈ മാസം ആദ്യം മത്തിവല 400 കടന്നിരുന്നു.
നിലവിൽ 240 രൂപയാണ് ഒരു കിലോ മത്തിയുടെ വില. കഴിഞ്ഞ ഒരാഴ്ച്ചയായി മത്സ്യ ലഭ്യത വർദ്ധിച്ചതാണ് മീനിന്റെ വില കുറയാൻ കാരണം. 320 മുതൽ 380 രൂപവരെയാണ് ചെമ്മീൻ വില കുറഞ്ഞത്. കിളിമീൻ 160 മുതൽ 200 രൂപവരെയുമായി കുറഞ്ഞിട്ടുണ്ട്.
അതേസമയം, പച്ചക്കറിവില വലിയ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ തക്കാളിയും ബീൻസും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് 10 രൂപ മുതൽ 40 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾക്കും സംസ്ഥാനത്ത് വലിയ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലേയ്ക്ക് സാധാരണയായി പച്ചക്കറിയെത്തുന്ന സംസ്ഥാനങ്ങളിൽ നിന്നും ഇവയുടെ വരവ് കുറഞ്ഞതാണ് ഈ വിലക്കയറ്റത്തിന് കാരണം.
Discussion about this post