പാരിസ്: തീവ്ര വലത് പക്ഷമായ നാഷണൽ റാലി അധികാരത്തിൽ വരുമെന്ന് കരുതിയ തിരഞ്ഞെടുപ്പാണ് ഇത്തവണ ഫ്രാൻസിൽ നടന്നത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്ക് വിരുദ്ധമായി, നിലവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെയും ഇടതു പക്ഷത്തിന്റെയും സഹകരണത്തോടെ വലത് പക്ഷ പാർട്ടിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുവാൻ കഴിഞ്ഞിരുന്നു. ഇതിനെ തുടർന്ന് അവിടെ ഇടത് പക്ഷത്തിന് വളരെയധികം സീറ്റുകൾ ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
എന്നാൽ ഇടതു സഖ്യത്തിലെ ഏറ്റവും പ്രബലരായ ഫ്രാൻസ് അൺ ബൗഡ് എന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോക.അധികാരത്തിൽ എത്തിയാൽ ഫ്രാൻസിലെ സമ്പന്നർക്ക് 90 ശതമാനം ടാക്സ് എന്ന വിചിത്ര നിയമമാണ് അവർ നടപ്പിലാക്കാൻ പോകുന്നത് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇങ്ങനെ സംഭവിച്ചാൽ ഫ്രാൻസിലെ ഒരു വിധം എല്ലാ കമ്പനികളും പൊളിയുമെന്ന് ഉറപ്പാണ്. സമ്പന്നർ എന്ന വിഭാഗം തന്നെ ഒറ്റ ദിവസം കൊണ്ട് തുടച്ചു നീക്കപ്പെടും.
577 അംഗങ്ങളുള്ള ഫ്രഞ്ച് അധോസഭയില്‍ കേവലഭൂരിപക്ഷം തികയ്ക്കാന്‍ 289 സീറ്റുകള്‍ നേടണം. നിലവില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലയെന്നതാണ് വസ്തുത.
Discussion about this post