ന്യൂഡൽഹി: പല തവണ നിർദ്ദേശിച്ചിട്ടും താൻ പറഞ്ഞത് അനുസരിക്കാതിരുന്ന എസ് ശ്രീശാന്തിനെ പറഞ്ഞു വിടാൻ എം എസ് ധോണി തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ.തന്റെ ആത്മകഥയായ ‘ഐ ഹാവ് ദി സ്‌ട്രീറ്റ്‌സ്- എ കുട്ടി ക്രിക്കറ്റ് സ്റ്റോറി’ യിലൂടെയാണ് ഞെട്ടിച്ച വെളിപ്പെടുത്തൽ മുൻ ആർ അശ്വിൻ നടത്തിയത്.
2010ൽ പോർട്ട് എലിസബത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന മത്സരത്തിലാണ് ഈ സംഭവം നടന്നത് . സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിൽ മത്സരം നടക്കുന്ന സമയം. മറ്റ് റിസർവ് താരങ്ങളോടൊപ്പം ഡഗ് ഔട്ടിൽ ഇരിക്കുന്നതിന് പകരം ബൗളിംഗ് താരം എസ് ശ്രീശാന്ത് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഡ്രസിംഗ് റൂമിൽ മസാജിന് പോവുകയും . ഇതിൽ പ്രകോപിതനായ എംഎസ് ധോണി അടുത്ത വിമാനത്തിൽ തന്നെ ശ്രീശാന്തിനെ തിരികെ നാട്ടിലേക്കയക്കാൻ വിമാനം ബുക്ക് ചെയ്യാൻ ടീം മാനേജറോട് പറയാൻ അശ്വിനോട് നിർദേശിക്കുകയും ചെയ്തതായാണ് അശ്വിൻ തന്റെ ആത്മകഥയിൽ വെളിപ്പെടുത്തുന്നത് .
ഈ നിർദ്ദേശം കേട്ട് താൻ ഞെട്ടിപ്പോയതായും അന്തം വിട്ട് ധോണിയെ തന്നെ അൽപ സമയം നോക്കി നിന്നതായും ആത്മകഥയിൽ അശ്വിൻ വിവരിക്കുന്നു. എന്നാൽ പിനീട് ഈ കാര്യം അവർ തമ്മിൽ പറഞ്ഞു തീർത്തുവെന്നും അശ്വിൻ കൂട്ടിച്ചേർക്കുന്നുണ്ട് .
Discussion about this post