മാനന്തവാടി:പോക്‌സോ കേസില്‍ പിതാവും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
ഇരുവര്‍ക്കുമെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമനം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Discussion about this post