അനന്ത് നാഗ്: ദക്ഷിണ കശ്മീരിലെ 34 വർഷമായി അടച്ചിട്ടിരുന്ന പുരാതന ഹിന്ദു ക്ഷേത്രം ഞായറാഴ്ച കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ സാന്നിധ്യത്തിൽ ഭക്തർക്കായി വീണ്ടും തുറന്നു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഉമാ നഗരി ബ്രരിയംഗൻ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഉമാ ഭഗവതി ക്ഷേത്രം 1990-കളിൽ തീവ്രവാദം പൊട്ടിപ്പുറപ്പെടുകയും കശ്മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തപ്പോൾ തകർക്കപെട്ടതായിരിന്നു.
34 വർഷത്തിന് ശേഷം ഉമാ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ചരിത്ര പ്രസിദ്ധമായ ക്ഷേത്രം വീണ്ടും തുറക്കുകയാണ്. ദക്ഷിണ കശ്മീരിലെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് ഇത് വലിയ ഉത്തേജനമാണ്. ഈ ക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനത്തിനു പുറമേ, കശ്മീരി പണ്ഡിറ്റുകൾക്ക് അതിനോട് വലിയ ബഹുമാനമുണ്ട്, ”മാതാ ശാരദാ ദേവി ക്ഷേത്രം തുറക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ രവീന്ദർ പണ്ഡിത പറഞ്ഞു. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ തീത്‌വാളിൽ നിയന്ത്രണ രേഖയോട് ചേർന്ന് നിർമ്മിച്ച ശാരദാ ക്ഷേത്രം 2023 ലാണ് തുറന്നത്.
“ക്ഷേത്രം വീണ്ടും തുറന്നതിൽ കശ്മീർ പണ്ഡിറ്റുകൾ വളരെ സന്തുഷ്ടരാണ്. ഇന്ന് ക്ഷേത്രം സന്ദർശിച്ച് പൂജയിൽ പങ്കെടുത്തത് എല്ലാവർക്കും അത്ഭുതകരമായ അനുഭവമായിരുന്നു, ജമ്മു കശ്മീരിൽ നിന്നും പുറത്തുനിന്നും പോലും ആളുകൾ വന്നിരുന്നു.” ”ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നിന്നുള്ള രഞ്ജൻ ജോത്ഷി പറഞ്ഞു.
Discussion about this post