തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. തെക്കൻ ജില്ലകളിൽ ഡിസംബർ ഏഴാം തീയതി വൈകീട്ട് ആറ് മുതൽ ഒൻപതാം തീയതി വൈകുന്നേരം ആറുമണി വരെ ഡ്രൈഡേ ആയിരിക്കും. വടക്കൻ ജില്ലകളിൽ ഡിസംബർ ഒൻപത് വൈകുന്നേരം ആറ് മണി മുതൽ പതിനൊന്നാം തീയതി വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വോട്ടെണ്ണൽ ദിനമായ ഡിസംബർ 13ന് സംസ്ഥാനത്താകെ ഡ്രൈ ഡേ ആണ്. ഇത് കൂടാതെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് നടക്കുന്ന തീയതികളിൽ കേരള അതിർത്തിയുടെ 3 കിലോമീറ്റർ ചുറ്റളവിൽ മദ്യനിരോധനം ഏർപ്പെടുത്തുന്നതിന് കത്ത് നൽകിയിട്ടുണ്ട്.
ഡിസംബർ 9, 11 തീയതികളിലാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണൽ











Discussion about this post