ഓൺലൈനിൽ മകൾക്കായി അന്വേഷണം നടത്തി കോടീശ്വരി. ചൈനയിലാണ് സംഭവം. വയോധികയായ സ്ത്രീ തന്നെ പരിചരിക്കാനാണ് ഓൺലൈനിൽ ഒരു ‘മകളെ’ തിരയുന്നത്. ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള മാ എന്ന സ്ത്രീ, തന്നെ പരിചരിക്കാൻ മുന്നോട്ടുവരുന്ന ആർക്കും ഒരു ഫ്‌ലാറ്റും പ്രതിമാസ ശമ്പളവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തന്റെ ആരോഗ്യം ക്ഷയിച്ചുവരികയാണെന്നും ആസ്ത്മ ബാധിച്ച് 100 മീറ്റർ പോലും നടക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും സ്ത്രീ പറയുന്നു. തന്റെ പരിചരണമേറ്റെടുക്കാൻ സമ്മതിക്കുന്ന ഏതൊരു സ്ത്രീക്കും തന്റെ രണ്ട് ഫ്‌ളാറ്റുകളിൽ ഒന്ന്, 3,000 യുവാൻ (ഏകദേശം 38,000 രൂപ) പ്രതിമാസ പെൻഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഒരു കരാറിൽ ഒപ്പിടാനും അവർ തയ്യാറാണ്.വർഷങ്ങൾക്ക് മുമ്പ് വിവാഹബന്ധം വേർപ്പെടുത്തിയ ഇവർക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ലത്രേ. മൂത്തമകളുമായി അകൽച്ചയിൽ കഴിയുന്ന ഇവരുടെ ഇളയ മകൾക്ക് മാനസിക വൈകല്യമുണ്ട്.
ഈ വാർത്ത ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്, ചിലർ അപേക്ഷിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ മറ്റു ചിലർ ഈ വാഗ്ദാനത്തിന്റെ പ്രായോഗികതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. വൃദ്ധ അവരുടെ സ്വത്ത് മൂത്ത മകൾക്ക് പോലും വിട്ടുകൊടുക്കാൻ അവർ തയ്യാറാകാത്തതിനാൽ, പുതിയൊരു ‘മകളെ’ അവർ നന്നായി പരിഗണിക്കുമെന്ന് എനിക്ക് സംശയമുണ്ടെന്നാണ് ഒരാൾ കുറ്റപ്പെടുത്തിയത്.













Discussion about this post