അഴിമതിക്കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷം തടവുശിക്ഷ വിധിച്ച് കോടതി. മൂന്നു തട്ടിപ്പു കേസികളിലായി ഏഴു വർഷം വീതം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അൽ മാമുൻ ആണ് വിധി പ്രസ്താവിച്ചത്.പുർബച്ചോളിലെ രാജുക് ന്യൂ ടൗൺ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകൾ ആരോപിച്ചാണ് മൂന്ന് കേസുകളും ഫയൽ ചെയ്തിരിക്കുന്നത്. ഓരോ കേസിലും ഏഴ് വർഷം വീതമാണ് തടവ് വിധിച്ചിരിക്കുന്നത്.
ഹസീനയുടെ മകൻ സജീബ് വാസിദ് ജോയിക്ക് അഞ്ചു വർഷം തടവും 1,00,000 ടാക്ക പിഴയും (ഏകദേശം 73,130 രൂപ) കോടതി വിധിച്ചു. മകൾ സൈമ വാസിദ് പുതുലിനും അഞ്ചു വർഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ആഴ്ചകൾക്കു മുൻപ് ബംഗ്ലാദേശ് കുറ്റകൃത്യ ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയെന്ന കേസിൽ ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു വിധി.













Discussion about this post