ജീവനൊടുക്കിയ പാലക്കാട് ചെർപ്പുളശ്ശേരി സിഐയുടെ ആത്മഹത്യ കുറിപ്പിൽ ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണം. നവംബർ 15-ന് ജീവനൊടുക്കിയ ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ 32 പേജുള്ള കുറിപ്പിലാണ് ഡിവൈഎസ്പിയായ ഉമേഷിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
2014ൽ സിഐയായിരുന്ന ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നാണ് പ്രധാന ആരോപണം. അനാശാസ്യകേസിൽ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. അമ്മയും രണ്ടുമക്കളുമുള്ള വീട്ടിൽ രാത്രിസമയത്ത് എത്തിയാണ് സിഐയായിരുന്ന ഉമേഷ് പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും വാർത്തയാവാതിരിക്കാനും വഴങ്ങുകയല്ലാതെ യുവതിക്ക് വേറെ മാർഗമില്ലായിരുന്നു. യുവതിയെ പീഡിപ്പിക്കാനായി തന്നെയും നിർബന്ധിച്ചെന്നും ബിനു തോമസിന്റെ കുറിപ്പിൽ ആരോപിക്കുന്നു.
അതേസമയം, ഡിവൈഎസ്പി ഉമേഷ് ആരോപണം നിഷേധിച്ചു. ആത്മഹത്യാക്കുറിപ്പിൽ പറയുന്ന യുവതിയെ അറിയില്ലെന്നും യുവതിയുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Discussion about this post