കൊൽക്കത്ത: പടുകൂറ്റൻ ദുർഗാ വിഗ്രഹം ഉണ്ടാക്കി ഗിന്നസ് റെക്കോർഡ് നേടി പശ്ചിമ ബംഗാളിലെ ഒരു സംഘം യുവാക്കൾ. ദുർഗാപൂജ ആഘോഷത്തിന്റെ ഭാഗമായിയട്ടാണ് കരകൗശല വിദഗ്ധരായ ഒരു സംഘം ചെറുപ്പക്കാർ വിഗ്രഹം നിർമ്മിച്ചത്. ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം.
കമൽപൂർ ഗ്രാമവാസിയായ അഭിയാൻ സംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഗ്രഹം നിർമ്മിക്കുന്നത്. കളിണ്ണും മുളയും ഉപയോഗിച്ചാണ് നിർമ്മാണം. 125 അടിയാണ് ഈ പ്രതിമയുടെ ഉയരം. രണ്ട് ആഴ്ച മുൻപാണ് ഇവർ ഒന്നിച്ച് ചേർന്ന് വിഗ്രഹ നിർമ്മാണം ആരംഭിച്ചത്. ദിവസവും 12 മുതൽ 14 മണിക്കൂർവരെയാണ് വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവിടുന്നത്.
നിലവിൽ വിഗ്രഹത്തിന്റെ നിർമ്മാണം ഏറെക്കുറേ പൂർത്തിയായിട്ടുണ്ട്. ഇനി അന്തിമഘട്ട മിനുക്കു പണികൾ മാത്രമാണ് ഉള്ളത് എന്നാണ് അഭിയാൻ സംഗ് പറയുന്നത്.
കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ പ്രമുഖ ക്ലബ്ബിന്റെ നേതൃത്വത്തിൽ 88 അടി ഉയരമുള്ള ദുർഗ വിഗ്രഹം നിർമ്മിച്ചിരുന്നു. എന്നാൽ ദുർഗാപന്തലിൽ സ്ഥാപിക്കുന്നതിനിടെ തകരുകയായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ ഫൈബർ കാസ്റ്റ് രീതി ഉപയോഗിക്കുന്നുണ്ട്.
അതേസമയം സംഭവത്തിന്റെ നിർമ്മാണ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഗിന്നസ് റെക്കോർഡിനാണ് വിഗ്രഹം പരിഗണിച്ചത്.
Discussion about this post