തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് എല്‍.ഡി.എഫ് നേതാക്കള്‍ ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടത്. സോളാര്‍, ബാര്‍ കോഴ അഴിമതികളും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്.
എന്നാല്‍ ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടതിനാല്‍ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാക്കളെ ഗവര്‍ണര്‍ പി. സദാശിവം അറിയിച്ചു .സര്‍ക്കാരിനെതിരെ നിയമസഭയില്‍ ജനാധിപത്യപരമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന വി.എസ് അച്യുതാനന്ദന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരായ അഴിമതി കേസുകളും ക്രമസമാധാന തകര്‍ച്ചയും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും വി.എസ് പറഞ്ഞു.
Discussion about this post