നെടുങ്കണ്ടം:വിമോചന യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നെടുങ്കണ്ടം ആകാശപ്പറവ അനാഥാലയം സന്ദര്‍ശിച്ചു.അനാഥാലയത്തിലെ 250 ഓളം അന്തേവാസികള്‍ക്കായി ചികിത്സാ സഹായവും കൈമാറി. അനാഥാലയത്തിന്റെ ചുമതലയുള്ള സിസ്റ്റര്‍ നിര്‍മ്മല ധനസഹായം ഏറ്റുവാങ്ങി.
ബിജെപി മറ്റ് സംസ്ഥാന ഭാരവാഹികളും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.ഇടുക്കി ജില്ലയില്‍ വിമോചന യാത്രയുടെ ഭാഗമായി തോട്ടം തൊഴിലാളികളുമായി കുമ്മനം രാജശേഖരന് ചര്‍ച്ച നടത്തി.തോട്ടം തൊഴിലാളികള്‍ അവരുടെ ദുരിതങ്ങള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായി പങ്കുവെച്ചു. ഏലത്തിന് സ്വതന്ത്ര വിപണിയില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് നിവേദനത്തില്‍ അവര്‍ വിവരിച്ചു.
ആയിരക്കണക്കിന് ഏക്കറുകള്‍ വന്‍കിട കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും കുമ്മനം വിമര്‍ശിച്ചു.
Discussion about this post