ന്യൂഡൽഹി :ടെലികോം കമ്പനികളായ റിലയൻസ് ജിയോ എയർടെൽ വോഡഫോൺ ഐഡിയ എന്നിവയുടെ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചത് ഏറ്റവും കൂടുതൽ ഉപകാരമയി തീർന്നിരിക്കുന്നത് ബിഎസ്എൻഎല്ലിനാണ്. താരിഫ് ഉയർത്താതെ ഉപഭോക്താക്കൾക്ക് വേണ്ടി ബിഎസ്എൻഎൽ മാത്രം നിലകൊണ്ടു. ഈ മാസത്തിൽ ബിഎസ്എൻഎല്ലിലേക്ക് നമ്പർ പോർട്ട് ചെയ്യാൻ ആളുകൾ മത്സരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
25 ലക്ഷം പുതിയ കണക്ഷനാണ് ബിഎസ്എൻഎൻലിന് ലഭിച്ചത് എന്നാണ് ഇക്കണോമിക് ടൈംടസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടരലക്ഷത്തോളം ഉപഭോക്തക്കളാണ് സിം പോർട്ട് ചെയ്തത് എന്നാണ് റിപ്പോർട്ട്.
സ്വകാര്യ കമ്പനികൾ നിരക്കുകൾ 11 മുതൽ 24 ശതമാനം വരെയായിരുന്നു ജൂലൈ ആദ്യം ഉയർത്തിയത്. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും പഴയ നിരക്കുകളിൽ തുടരുകയാണ്. എയർടെല്ലിൻറെയും റിലയൻസിൻറെയും ഒരു വർഷത്തേക്കുള്ള ഡാറ്റ പാക്കിന് 3,599 രൂപയാകുമെങ്കിൽ ബിഎസ്എൻഎല്ലിൻറെ സമാന പാക്കേജിന് 2,395 രൂപയെയുള്ളൂ. സമാനമായി 28 ദിവസത്തെ പാക്കേജിന് 189-199 വരെ മറ്റ് കമ്പനികൾക്ക് നൽകണമെങ്കിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾ 108 രൂപ മുടക്കിയാൽ മതി.
താരിഫ് വർദ്ധനയില്ലാത്തതിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ഈ സന്തോഷം ഇരട്ടിയാക്കുന്നതാണ് ഇപ്പോൾ കമ്പനിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ. ബിഎസ്എൻഎൽ രാജ്യത്ത് 4 ജി 5 ജി സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ബിഎസ്എൻഎൽ 4 ജിയ്ക്കും 5 ജിയ്ക്കും ആയുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമം ആകും.
Discussion about this post