കൃസ്ത്യന്‍ സഭ നടത്തുന്ന സംരക്ഷണ കേന്ദ്രത്തില്‍ ആവശ്യത്തിന് ചികിത്സ നല്‍കാതെ കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ പള്ളി വികാരിയ്ക്കും മറ്റ് മൂന്ന് ജീവനക്കാരെയും ആള്‍ക്കൂട്ടം ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പോലിസ് കസ്റ്റഡിയിലെടുത്ത വികാരിയേയും മറ്റു രണ്ട് പേരെയും മോചിപ്പിക്കുന്നതിനായാണ് എത്തിയ ഇവര്‍ പോലീസ് സ്റ്റേഷന് പുറത്ത് കാറിലിരിയ്ക്കുമ്പോള്‍ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 ഓളം ആളുകള്‍ ചേര്‍ന്നാണ് ഇവരെ അക്രമിച്ചത്. പരിക്കേറ്റ രാമനാഥപുരം സീറോ മലബാര്‍ രൂപതയിലെ ഫാദര്‍ ജോസ് കന്നുംകുഴിയ്ക്ക് ഗുരുതരമായി പരിക്കേറ്റു,
പള്ളി നടത്തുന്ന കെയര്‍ സെന്ററിലെ പുരോഹിതനെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ടാണ് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. റോഡില്‍ വീണ ഫാദര്‍ ജോസിനെ ആളുകള്‍ ചവിട്ടുകയും വയറില്‍ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നെന്ന് ഫാദര്‍ ജോണ്സണ് വീപ്പാട്ടുപറമ്പില് പറഞ്ഞു.
ഏകദേശം രണ്ടര കിലോമീറ്ററോളം അദ്ദേഹത്തെ വലിച്ചിഴച്ച് മര്ദ്ദിയ്ക്കുകയായിരുന്നെന്നും അവരുടെ ഫോണുകള്‍ തട്ടിയെടുത്തെന്നും ഫാദര്‍ ജോണ്സണ് പറഞ്ഞു. പ്രദേശവാസികള്‍ അക്രമത്തിനെതിരെ പ്രതികരിക്കാന്‍ ധൈര്യപ്പെട്ടില്ലെന്നും പോലീസിന്റെ ഭാഗത്തു നിന്ന് ആബുംലന്‍സ് എത്തിക്കാനുള്ള സഹായം പോലുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരിക്കേറ്റ ഇവരെ പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റവാളികളെപ്പോലെ നിര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post