പാലക്കാട്: ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി. മൂന്ന് കുട്ടികളാണ് ശക്തമായ നീരൊഴുക്കിനെ തുടർന്ന് പുഴയുടെ നടുവിൽ അകപ്പെട്ടത്. ഫയർഫോഴ്‌സും പോലീസും ചേർന്ന് കുട്ടികളെ രക്ഷിച്ചു. ഉച്ചയോടെയായിരുന്നു സംഭവം.
പുഴയിൽ മീൻപിയ്ക്കാൻ ഇറങ്ങിയതാണ് കുട്ടികൾ എന്നാണ് സൂചന. ഇതിനിടെ അപ്രതീക്ഷിതമായി പുഴയിലെ നീരൊഴുക്ക് വർദ്ധിക്കുകയായിരുന്നു. ഇതേ തുടർന്ന് കുട്ടികൾക്ക് കരയ്ക്ക് എത്താൻ ആയില്ല. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഇതിനിടെ നീന്തി കരയ്ക്ക് എത്തി. ഈ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി. തുടർന്ന് ഏണി ഉപയോഗിച്ച് കുട്ടികളെ കരയ്ക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘം ഇവിടെ കുടുങ്ങിയിരുന്നു. ഇതേ സ്ഥാനത്താണ് കുട്ടികളും കുടുങ്ങിയത്.
കുളിക്കാൻ ഇറങ്ങിയ വയോധികയും രണ്ട് ആൺ മക്കളുമാണ് പുഴയിൽ അകപ്പെട്ടത്. കനത്ത മഴയെ തുടർന്ന് മൂലത്തറ റെഗുലേറ്റർ തുറന്നിരുന്നു. ഇതോടെ പുഴയിലെ വെള്ളം ഉയരുകയായിരുന്നു. ഇവർ നാല് പേരെയും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് ഫയർഫോഴ്‌സ് കരയിൽ എത്തിച്ചത്.
Discussion about this post