ന്യൂഡൽഹി: വിഭജനത്തെ തുടർന്ന് ആന്ധ്രപ്രദേശ് ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്കുണ്ടായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ. ഈ വരുന്ന കേന്ദ്ര ബഡ്ജറ്റിൽ ആന്ധ്രപ്രദേശ്, ബീഹാർ ജില്ലകൾക്ക് വേണ്ടി പ്രേത്യേകം പാക്കേജുകൾ അവതരിപ്പിക്കപ്പെടും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്
പുതിയ സ്മാർട്ട് സിറ്റി വികസന പദ്ധതി, പിന്നോക്ക ജില്ലകളുടെ കേന്ദ്രീകൃത വികസനം, അധികാര വിഭജനത്തിനു ശേഷമുള്ള റവന്യൂ കമ്മി ഗ്രാൻ്റുകൾ മെച്ചപ്പെടുത്തൽ, പുതിയ വ്യവസായ കേന്ദ്രങ്ങൾ, ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് പ്രോഗ്രാം (എഡിപി), ജലസേചനം, റോഡ്, തുറമുഖം, റെയിൽവേ പദ്ധതികൾ, തുടങ്ങിയ സംരംഭങ്ങളുടെ ഭാഗമായി ഈ സംസ്ഥാനങ്ങൾ ഉടനടി മാറിയേക്കാം എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post