ന്യൂഡൽഹി: റെയിൽവേ ക്ക് വേണ്ടിയുള്ള 2,62,200 കോടിയുടെ മൊത്തം ബജറ്റിൽ 1,08,795 കോടി രൂപ സുരക്ഷാ സംവിധാനങ്ങൾക്കായി നീക്കിവയ്ക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കവാച്ച് ഓട്ടോമാറ്റിക് ട്രെയിൻ-പ്രൊട്ടക്ഷൻ സിസ്റ്റം സ്ഥാപിക്കുന്നത് സർക്കാരിൻ്റെ മുൻഗണനാ പട്ടികയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പാർലമെൻ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് 262200 കോടി രൂപയുടെ റെക്കോർഡ് മൂലധനം ആണ് അനുവദിച്ചത്
“ഈ വിഹിതത്തിൻ്റെ വലിയൊരു ഭാഗം; അതായത് 1,08,795 കോടി രൂപ, പഴയ ട്രാക്കുകൾ മാറ്റിസ്ഥാപിക്കൽ, സിഗ്നലിംഗ് സംവിധാനം മെച്ചപ്പെടുത്തൽ, റെയിൽ ഓവർ, റെയിൽ അണ്ടർ ബ്രിഡ്ജുകളുടെ നിർമ്മാണം, കവച്ച് സുരക്ഷാ സംവിധാനം സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്ന സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് അനുവദിച്ചിട്ടുള്ളത് .
Discussion about this post