ഡല്‍ഹി: നിങ്ങളുടെ മകന്‍ രണ്ടു കാഫിറുകളെ കഴുത്തറുത്ത് കൊന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ നുഴഞ്ഞു കയറ്റക്കാരിലൊരാളായ നസീര്‍ വീട്ടുകാരുമായി സംസാരിക്കുന്ന സംഭാഷണത്തിന്റെ ഒരു ഭാഗമാണിത്.
ബന്ദിയായിരുന്ന രാജേഷ് വര്‍മ്മയുടെ +923000957212 എന്ന നമ്പറില്‍ നിന്നുമാണ് പത്താന്‍കോട്ട് എയര്‍ബേസിനകത്തു വച്ച് നസീര്‍ വീട്ടുകാരെ വിളിച്ചത്. 18 മിനിറ്റ് നീളുന്ന സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടുണ്ട്. മാതാവ്, സഹോദരന്‍, അമ്മാവന്‍ എന്നിവരുമായാണ് നസീര്‍ സംസാരിക്കുന്നത്.
രണ്ട് പേരെ താന്‍ കഴുത്തറുത്ത് കൊന്നു എന്നു പറയുമ്പോള്‍ ‘നീ മിടുക്കനാണ്.. ദൈവം നിനക്ക് സ്വര്‍ഗം തരും..’ എന്ന് അമ്മ മറുപടി പറയുന്നു.
കൂടാതെ ആക്രമണത്തിന്റെ മറ്റു വിവരണങ്ങളും പദ്ധതികളും കൂടി നസീര്‍ വീട്ടുകാരുമായി ചര്‍ച്ച ചെയ്തതും ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്.
Discussion about this post