കോട്ടയം : പി.സി ജോര്‍ജ്ജിനെ കേരളാ കോണ്‍ഗ്രസ് സെക്കുലറില്‍ നിന്നും പുറത്താക്കിയതായി ചെയര്മാന് ടി.എസ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.സി ജോര്‍ജുമായി യാതൊരു രീതിയിലുമുള്ള ബന്ധവും ഇല്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ കക്ഷികളുമായി ബന്ധമുണ്ടാക്കാന്‍ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ തയ്യാറല്ലെന്നും ടി.എസ് ജോണ്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് സെക്കുലറിനെ എല്‍ഡിഎഫില്‍ എടുക്കേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തിലാണ് ജോര്‍ജ്ജിനെ പുറത്താക്കി കൊണ്ടുള്ള നടപടി പുറത്ത് വരുന്നത്.
Discussion about this post