തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കനത്തതോടെ കേരളത്തിൽ വിവിധ പച്ചക്കറികളുടെ വിലയിൽ വൻവർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വെളുത്തുള്ളി വില ഇപ്പോഴേ 300 കടന്നു. വരും ദിവസങ്ങളിൽ വില കൂടുതൽ വർദ്ധിക്കാനാണ് സാധ്യതയുള്ളത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ, സവാള എന്നിവയ്ക്ക് എല്ലാം വലിയ രീതിയിൽ തന്നെ വില ഉയർന്നിട്ടുണ്ട്. ഇഞ്ചി വില കിലോക്ക് 200 മുതലാണ്. കിലോയ്ക്ക് 60 രൂപ വരെ വില ഉണ്ടായിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോൾ 150 രൂപ വരെ ആണ് പല പച്ചക്കറി മാർക്കറ്റുകളിലും വില. 40 രൂപയോളം ഉണ്ടായിരുന്ന ക്യാബേജ്, കോളിഫ്ലവർ എന്നിവയുടെ വില ഇപ്പോൾ 70 രൂപ വരെയും എത്തി.
തക്കാളി വില 100 കടന്നിരുന്നെങ്കിലും ഇപ്പോൾ കർണാടകയിൽ നിന്നും തക്കാളി എത്തുന്നതോടെ വിലയിൽ നേരിയ ആശ്വാസം ഉണ്ടായിട്ടുണ്ട്. സവാള വിലയും ചെറിയ ഉള്ളി വിലയും ഉരുളക്കിഴങ്ങ് വിലയും ദിവസം തോറും ഉയരുകയാണ്. തമിഴ്നാട്ടിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടായതാണ് കേരളത്തിൽ അടുക്കള ബജറ്റ് താളം തെറ്റിക്കുന്ന രീതിയിൽ വില ഉയരാൻ കാരണമായിട്ടുള്ളത്.
Discussion about this post