ആകാശത്തേക്കാൾ മനുഷ്യനെ ആകർഷിക്കുന്ന മറ്റൊന്നും നമ്മുടെ ചുറ്റുമില്ല. ആകാശത്തിലെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും ആകാശദൃശ്യങ്ങളുമെല്ലാം എന്നും നമുക്കൊരു അത്ഭുതമാണ്. എന്നാൽ, ഈ അത്ഭുതത്തോടൊപ്പം ആശങ്കയുണ്ടക്കുന്ന ഒന്നാണ് ഉൽക്കക്കൾ.. ഉൽക്കാ വർഷം ഉണ്ടാകാൻ പോകുന്നുവെന്ന വാർത്തകൾ നാം വളരെ ഭയത്തോടെയാണ് നാം കേൾക്കാറുള്ളത്.
ഇപ്പോഴിതാ ഭൂമിയെ ലക്ഷ്യമിട്ട് ഒരു ഭീമൻ ഉൽക്ക വരുന്നുണ്ടെന്ന വാർത്തയാണ് ചർച്ചയാകുന്നത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുത്ത് വിട്ടിരിക്കുന്നത്. 14 വർഷത്തിനകം അപകടകരമായ ഉൽക്ക ഭൂമിയെ ഇടിക്കാൻ സാധ്യതയുണ്ടെന്നാണ് നാസ പറയുന്നത്. കൃത്യമായി പറഞ്ഞാൽ, 2038 ജൂണോടു കൂടി ഈ ഉൽക്ക നമ്മുടെ ഭൂമിയിലെത്തിയേക്കും. ഇവയെ തടയാൻ ഇതുവരെ ശാസ്ത്രജ്ഞർ സജ്ജരായിട്ടില്ലെന്നും നാസ പറയുന്നു. ഇതുവരെ കണ്ടെത്താൻ കഴിയാത്ത ഈ ഉൽക്ക ഭൂമിയ്ക്ക് ആഘാതമേൽപ്പിക്കാൻ 72 ശതമാനത്തോളം സാധ്യതയുണ്ട്. ഇതിന്റെ വലിപ്പമോ ഘടനയോ ദീർഘ കാല പാതയോ നിർണയിക്കാൻ ഇതുവരെ ഗവേഷകർക്കായിട്ടില്ല.
കഴിഞ്ഞ 20-ാം തീയതിയാണ് ഇത് സംബന്ധിച്ച് നാസ ഗവേഷണം നടത്തിയത്. നാസയിലെ കൂടാതെ വിവിധ അമേരിക്കൻ സർക്കാർ ഏജൻസികളിൽ നിന്നുൾപ്പെടെയുള്ള നൂറ് പ്രതിനിധികളും ഗവേഷണത്തിന്റെ ഭാഗമായിരുന്നു.
Discussion about this post