വാഷിംഗ്ടൺ: ഡെമോക്രാറ്റിക്ക് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ കമല ഹാരിസ് മത്സരിക്കാൻ യോഗ്യയല്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്.ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്യപ്പെട്ട കമല ഹാരിസിന് തീവ്ര ഇടതുപക്ഷ ഭ്രമമാണെന്നും അവർക്ക് ഭരിക്കാൻ യോഗ്യയില്ലെന്നും മുൻ പ്രസിഡന്റ് ട്രംപ് പറഞ്ഞു. കമല ഹാരിസിന്റെ സ്ഥാനാർഥി നിർണയത്തിനു ശേഷം റിപ്പബ്ലിക്കൻ പാർട്ടി ആദ്യമായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എപ്പോഴെങ്കിലും അധികാരത്തിൽ കയറാൻ അവസരം ലഭിച്ചാൽ നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്ന തീവ്ര ഇടതുപക്ഷ ചിന്താഗിക്കാരിയാണ് അവർ. ഞങ്ങൾ അത് അനുവദിക്കാൻ പോകുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കമല ഹാരിസ് ഭയങ്കരിയാണ്. അവർ എപ്പോഴെങ്കിലും അകത്ത് കയറിയാൽ, ഈ രാജ്യത്തെ വേഗത്തിൽ നശിപ്പിക്കും അദ്ദേഹം ആരോപിച്ചു.മൂന്നര വർഷത്തിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടി ഈ രാജ്യത്തോട് എന്താണ് ചെയ്തത്, ഞങ്ങൾ അത് മാറ്റാൻ പോകുന്നു. പക്ഷേ, അവർ നമ്മുടെ രാജ്യത്തോട് ചെയ്തത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
Discussion about this post