പാരീസ് :പാരീസിന്റെ വിവിധ ഇടങ്ങളിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്കുനേരെ ആക്രമണം. ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നത്. ഇതിനു പിന്നിൽ ക്രിമിനലുകളാണെന്നും അട്ടിമറി ശ്രമമാണെന്നു വ്യക്തമാണെന്നും അധികൃതർ പറഞ്ഞു.
അറ്റ്ലാന്റിക്, നോർഡ്, എസ്റ്റ് എന്നീ അതിവേഗ ലൈനുകളിൽ ട്രാക്കുകൾക്ക് സമീപം മൂന്നിടത്ത് തീപിടിത്തമുണ്ടായി.തീ കണ്ടതിനെത്തുടർന്ന് റെയിൽ ഗതാഗതം ഗതാഗതം താറുമാറായി. സംഭവത്തിൽ അന്വേഷണം തുടങ്ങി. ആക്രമിക്കപ്പെട്ട ട്രെയിൻ ശൃംഖലകൾ ഫ്രാൻസിന്റെ കിഴക്ക്, വടക്ക്, തെക്കൻ മേഖലയിലുള്ളവയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും റദ്ദാക്കുകയും ചെയ്‌തെന്ന് എക്‌സിൽ അറിയിച്ചു. യാത്രക്കാരോട് യാത്രകൾ മാറ്റിവെക്കാനും അധികൃതർ ആവശ്യപ്പെട്ടു.
ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം. ഇതേതുടർന്ന് പാരിസിലെ പരിസരങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post