കോട്ടയം : കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന ആവേ മരിയ എന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.
കോട്ടയം-എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷനിൽ വച്ചായിരുന്നു അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടയിൽ ബസ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. സമീപത്ത് സ്ഥിതി ചെയ്തിരുന്ന അക്ഷയ കേന്ദ്രത്തിൽ ഇടിച്ചാണ് ബസ് നിന്നത്.
Discussion about this post