ബംഗളൂരു : കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്താ സമ്മേളനത്തിന് ഇടയിൽ വെച്ച് മൂക്കിൽ നിന്നും കടുത്ത രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബംഗളൂരുവിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു അദ്ദേഹത്തിന്റെ മൂക്കിൽ നിന്നും വലിയ രീതിയിൽ രക്തം ഒഴുകിവന്നത്.
ജനതാദൾ സെക്കുലർ (ജെഡിഎസ്) അധ്യക്ഷനും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി നിലവിൽ മൂന്നാം മോദി സർക്കാരിൽ ഹെവി ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രിയാണ്. ഘന, സ്റ്റീൽ വ്യവസായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന അദ്ദേഹം ഞായറാഴ്ച ബംഗളൂരുവിൽ വച്ച് വാർത്താസമ്മേളനം നടത്തുന്നതിനിടയിൽ ആയിരുന്നു മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പങ്കുവെച്ചിട്ടില്ല.
Discussion about this post