തിരുവനന്തപുരം : കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലായി ബിജെപിയ്ക്ക് വിജയം. രണ്ട് സീറ്റുകളിലാണ് ബിജെപി പ്രതിനിധികൾ വിജയിച്ചത്. ജനറൽ സീറ്റിൽ മത്സരിച്ചിരുന്ന ഡോ: വിനോദ് (ഉന്നത വിദ്യാഭ്യാസ സംഘ് ) ,ശ്രീ പി എസ് ഗോപകുമാർ (എൻടിയു സംസ്ഥാന പ്രസിഡൻ്റ്) എന്നിവരാണ് സിൻഡിക്കേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ആറ് സീറ്റുകളിൽ എൽ ഡി എഫും ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു. സ്വകാര്യ കോളേജ് അധ്യാപക സീറ്റുകളിലും ഗവ കോളേജ് അധ്യാപക സീറ്റിലുമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. രാവിലെ 8 മുതൽ 10 വരെയായിരുന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിന്റെ പേരില്‍ സര്‍വകലാശാലയില്‍ ഇടത് അംഗങ്ങളും വിസിയും തമ്മില്‍ തർക്കം ഉണ്ടായതിനെ തുടർന്ന് വിഷയം കോടതിയിൽ എത്തിയിരുന്നു . തുടർന്ന് കോടതി നിർദ്ദേശത്തെ തുടർന്നാണ് വോട്ടെണ്ണൽ നടന്നത്.
Discussion about this post