മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്.കുനിപ്പാലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് നിഗമനം. മൃതദേഹം വയനാട്ടിൽ നിന്ന് ഒലിച്ചുവന്നതാകാമെന്നാണ് കരുതുന്നത്. വാണിയമ്പുഴയിൽ മൃതദേഹം ഒഴുകി വന്നതായി വിവരം ലഭിച്ചിട്ടുണ്ട്.പോത്തുകല്ല് വില്ലേജ് പരിധിയിൽ വെള്ളിലമാട് ഒരു മൃതദേഹം കൂടി കരക്കടിഞ്ഞതായും നാട്ടുകാർ പറയുന്നു.
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തമാണുണ്ടായത്. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ 11 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം.
അതേസമയം വൻ ദുരന്തം സംഭവിച്ച വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്താനാണ് നീക്കമെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്. അധികം വൈകാതെ കൽപറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിലെത്തും. എരിയൽ വ്യൂ ലഭ്യമാക്കി, എയർ ലിഫ്റ്റിങ് സാധ്യമായ എല്ലാ ഭാഗത്തുനിന്നും പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post