വയനാട്:മുണ്ടക്കൈയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് സ്ഥിരീകരണം. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരൽമല പാലവും പ്രധാന റോഡും തകർന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാനാകാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ രക്ഷപെടുത്താനോ കഴിയാത്ത ദുർഘട സാഹചര്യം ആണ് ഉള്ളത്.
ദുരന്തമുണ്ടായ പ്രദേശത്ത് ഒരാൾ മണ്ണിൽ പുതഞ്ഞ് കിടക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വരുന്നുണ്ട്. ഇയാളെ രക്ഷിക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്.. ശരീരത്തിന്‍റെ പകുതിയോളം ചെളിയില്‍ പുതുഞ്ഞി കിടക്കുന്ന നിലയിലാണ് ആള് കുടുങ്ങികിടക്കുന്നത്. രക്ഷപ്പെടുത്താൻ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനായിട്ടില്ല. ശക്തമായ ഒഴുക്ക് ആണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്നത്.
രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ ആയിട്ടില്ല. നിലവിൽ 250 അംഗ എൻഡിആർഎഫ് സംഘം ചൂരൽ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവർത്തനമാണ് നയിക്കുന്നത്
Discussion about this post