മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ നേത്ര ശസ്ത്രക്രിയക്കായി അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. അടുത്ത ദിവസങ്ങളിലായി താരം വിദേശത്ത് പോകുമെന്നാണ് വിവരം.
താരം ദിവസങ്ങൾക്ക് മുമ്പ് സർജറിക്കായി മുംബൈയിലെ ഒരു ആശുപത്രിയിലെത്തിയിരുന്നു. അന്ന് ജൂലൈ 29 ന് നടക്കേണ്ട ശസ്ത്രക്രിയ ചില കാരണങ്ങളാൽ നടന്നില്ല. തുടർന്നാണ് ചികിത്സക്കായി ഖാൻ അമേരിക്കയിലേക്ക് പോകുന്നതെന്നുള്ള വിവരം ലഭിച്ചത്.
അണിയറയിൽ ഒരുങ്ങുന്ന കിങ് ആണ് പുതിയ ഷാറൂഖ് ഖാൻ ചിത്രം. മകൾ സുഹാന ഖാൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഭിഷേക് ബച്ചനാണ് വില്ലനായി എത്തുന്നത്. പോയവർഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ പത്താൻ, ജവാൻ എന്നീ ചിത്രങ്ങളും വലിയ വിജയമായിരുന്നു.
Discussion about this post