പാരിസ് : 2024 പാരിസ് ഒളിമ്പിക്സിൽ ഇന്ന് നടന്ന മത്സരത്തിൽ വമ്പൻ വിജയമായി ഇന്ത്യയുടെ ഹോക്കി ടീം. അയർലണ്ടിനെ ആണ് ഹോക്കിയിൽ ഇന്ത്യ പരാജയപ്പെടുത്തിയത്. 2-0 എന്ന സ്കോറിനാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചത്. ഇന്നത്തെ ഈ വിജയത്തോടു കൂടി ഗ്രൂപ്പ് ബിയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ.
ഒളിമ്പിക്സിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ആയിരുന്നു ഇന്ത്യൻ ഹോക്കി ടീം പോരാട്ടത്തിന് ഇറങ്ങിയിരുന്നത്. 3-2ന് ആണ് ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിലെ ആദ്യ മത്സരം വിജയിച്ചിരുന്നത്. രണ്ടാം മത്സരത്തിൽ അർജന്റീനക്കെതിരെ ഇറങ്ങിയ ടീം ഇന്ത്യ 1-1ന് സമനില വഴങ്ങുകയും ചെയ്തു. മൂന്നാം മത്സരത്തിൽ അയർലന്റിനെതിരെ വിജയിക്കുകയും കൂടി ചെയ്തതോടെയാണ് ഏറ്റവും കൂടുതൽ പോയിന്റുകളുമായി ഗ്രൂപ്പ് ബിയിൽ ഇന്ത്യ ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് നേടിയ ഇരട്ട ഗോളുകൾ ആണ് ഇന്ത്യയ്ക്ക് അയർലന്റിനെതിരെ വമ്പൻ വിജയം നേടാൻ സഹായകരമായത്.
മൂന്നു മത്സരങ്ങളിൽ നിന്നായി ഏഴ് പോയിന്റുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്.
Discussion about this post