Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ടീമിന് വേണ്ടത് സഞ്ജു നൽകി; വിമർശകരുടെ വായടപ്പിച്ച് പത്താന്റെ പോസ്റ്റ്, റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച ആ മിന്നൽ തുടക്കം

by Brave India Desk
Feb 26, 2026, 09:32 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

സിംബാബ്‌വെക്കെതിരായ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയതും ടീമിന് നൽകിയ മികച്ച തുടക്കവും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. താരം വലിയ സ്കോറിലേക്ക് എത്തിയില്ലെങ്കിലും ടീം ആവശ്യപ്പെട്ടത് സഞ്ജു കൃത്യമായി നിർവ്വഹിച്ചുവെന്ന് മുൻ താരം ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു.

റിങ്കു സിംഗിന് പകരക്കാരനായി എത്തിയ സഞ്ജു, അഭിഷേക് ശർമ്മയ്‌ക്കൊപ്പം ചേർന്ന് 22 പന്തിൽ 48 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. “ഈ ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണിംഗ് ശരാശരി വെറും 7 റൺസ് മാത്രമായിരുന്നു. എല്ലാ ടീമുകളിലും വെച്ച് ഏറ്റവും കുറഞ്ഞ ശരാശരിയായിരുന്നു ഇത്. എന്നാൽ സഞ്ജുവിന്റെ വരവോടെ ഈ കണക്കുകൾ മാറിമറിഞ്ഞു. “ഈ ലോകകപ്പിൽ ടീമിന് എന്താണോ വേണ്ടത്, അത് സഞ്ജു കൃത്യമായി നൽകി. ഇന്ത്യയുടെ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് പാർട്ണർഷിപ്പ് നൽകാൻ സഞ്ജുവിന് സാധിച്ചു. അദ്ദേഹം തന്റെ ജോലി ഭംഗിയായി ചെയ്തു,” ഇർഫാൻ പത്താൻ എക്സിൽ (X) കുറിച്ചു.

Stories you may like

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

ആദ്യ രണ്ട് ഓവറുകളിലും ഓരോ സിക്സറുകൾ വീതം പറത്തിയാണ് സഞ്ജു തുടങ്ങിയത്. ബ്ലെസിംഗ് മുസറബാനി എറിഞ്ഞ നാലാം ഓവറിലെ സ്ലോവർ ബോൾ സിക്സറടിക്കാനുള്ള ശ്രമത്തിനിടയിലാണ് സഞ്ജു പുറത്തായത്. 15 പന്തിൽ 24 റൺസ് നേടിയായിരുന്നു മടക്കം. റൺസ് കുറവാണെങ്കിലും പവർപ്ലേയിൽ ഇന്ത്യക്ക് ആവശ്യമായ വേഗത നൽകാൻ സഞ്ജുവിന് സാധിച്ചു.

ശേഷം വന്ന ഇഷാൻ കിഷനും (38) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (33) സ്കോർ ബോർഡിന്റെ വേഗത കുറയാതെ കാത്തു. ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും നടത്തിയ പ്രകടനമാണ് സ്കോർ 250 കടത്തിയത്. വെറും 23 പന്തിൽ 50 റൺസുമായി ഹാർദിക് പുറത്താകാതെ നിന്നപ്പോൾ, വെറും 16 പന്തിൽ 44 റൺസ് അടിച്ചുകൂട്ടി തിലക് വർമ്മ ലോകത്തെ ഞെട്ടിച്ചു. സിക്കന്ദർ റാസയുൾപ്പെടെയുള്ള സിംബാബ്‌വെ ബൗളർമാർക്ക് ഒരവസരവും നൽകാതെയായിരുന്നു ഇന്ത്യയുടെ ഈ ബാറ്റിംഗ് വിരുന്ന്.

ടി20 ലോകകപ്പിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് ശേഷം റൺറേറ്റ് മെച്ചപ്പെടുത്താൻ വമ്പൻ ജയം തേടിയിറങ്ങിയ ഇന്ത്യക്ക് ഇതിലും മികച്ചൊരു ബാറ്റിംഗ് പ്രകടനം സ്വപ്നം കാണാനാവില്ല.

Tags: bccisanju samsonindian cricket
ShareTweetSendShare

Latest stories from this section

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

Latest News

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, പക്ഷെ ഒന്നിച്ച് നിൽക്കും: രാഹുലിൻ്റെ ഇൻഡി പ്രസംഗം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies