Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചെപ്പോക്കിലെ റൺമഴയിൽ ഒലിച്ച് സിംബാബ്‌വെ; വിൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമി; ആവേശം ഈഡൻ ഗാർഡൻസിലേക്ക്

by Brave India Desk
Feb 26, 2026, 10:46 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

സൂപ്പർ-8 ലെ നിർണ്ണായക മത്സരത്തിൽ സിംബാബ്‌വെയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ വിജയവഴിയിൽ തിരിച്ചെത്തി. ഇന്ത്യ ഉയർത്തിയ 257 റൺസ് എന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. സിംബാബ്‌വെയ്ക്കായി ബ്രയാൻ ബെന്നറ്റ് (59 പന്തിൽ 97) തകർപ്പൻ പ്രകടനം നടത്തിയെങ്കിലും ഇന്ത്യൻ ബൗളിംഗ് കരുത്തിന് മുന്നിൽ അത് മതിയാകുമായിരുന്നില്ല.

ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ  ഇന്ത്യ ആഗ്രഹിച്ച രീതിയിൽ ഉള്ള ബാറ്റിംഗാണ് നടത്തിയത്. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യൻ ബാറ്റർമാർ ടി20 ലോകകപ്പിലെ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന സ്കോറായ 256/4 എന്ന പടുകൂറ്റൻ സ്കോറിലെത്തി. പ്ലേയിംഗ് ഇലവനിലെ ഓരോ താരവും തങ്ങളുടെ പങ്ക് ഭംഗിയായി നിർവ്വഹിച്ച ഇന്നിംഗ്‌സായിരുന്നു ഇത്. ഈ ലോകകപ്പിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ അഭിഷേക് ശർമ്മ 30 പന്തിൽ 55 റൺസുമായി തകർപ്പൻ തുടക്കം നൽകി. വിക്കറ്റ് കീപ്പർ ബാറ്ററായി തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ (15 പന്തിൽ 24) രണ്ട് സിക്സറുകളുമായി ചെപ്പോക്കിനെ ആവേശം കൊള്ളിച്ചു. ശേഷം വന്ന ഇഷാൻ കിഷനും (38) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (33) സ്കോർ ബോർഡിന്റെ വേഗത കുറയാതെ കാത്തു.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും നടത്തിയ പ്രകടനമാണ് സ്കോർ 250 കടത്തിയത്. വെറും 23 പന്തിൽ 50 റൺസുമായി ഹാർദിക് പുറത്താകാതെ നിന്നപ്പോൾ, വെറും 16 പന്തിൽ 44 റൺസ് അടിച്ചുകൂട്ടി തിലക് വർമ്മ ലോകത്തെ ഞെട്ടിച്ചു. സിക്കന്ദർ റാസയുൾപ്പെടെയുള്ള സിംബാബ്‌വെ ബൗളർമാർക്ക് ഒരവസരവും നൽകാതെയായിരുന്നു ഇന്ത്യയുടെ ഈ ബാറ്റിംഗ് വിരുന്ന്. മറുപടിയിൽ ബ്രയൻ ഒഴികെയുള്ള താരങ്ങൾ ബുദ്ധിമുട്ടിയപ്പോൾ സിംബാബ്‌വെയ്ക്ക് ലക്ഷ്യത്തിനടുത്ത് എത്താനായില്ല. ഇന്ത്യക്കായി മൂന്ന് വിക്കറ്റ് നേടിയ അർശ്ദീപ്‌ സിംഗ് തിളങ്ങി.

ഇന്ത്യൻ ജയത്തോടെ സൂപ്പർ-8 ഗ്രൂപ്പിലെ അവസാന മത്സരം ഇപ്പോൾ ഒരു ക്വാർട്ടർ ഫൈനലിന് തുല്യമായി മാറിയിരിക്കുകയാണ്. ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഈ മത്സരത്തിൽ വിജയിക്കുന്നവർ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. തോൽക്കുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകും എന്നതിനാൽ ഇതൊരു ജീവൻമരണ പോരാട്ടമാണ്.

Tags: indian cricketINDIA VS ZIMBAWE
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies