സുൽത്താൻ ബത്തേരി: നൂറുകണക്കിന് പേർ മരണപ്പെടുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്ത മണ്ണിടിച്ചാൽ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാട്. എന്നാൽ ഈ സാഹചര്യത്തിൽ വയനാട്ടിൽ നല്ല കുളിരാണെന്ന് പറഞ്ഞുള്ള വീഡിയോ പോസ്റ്റ് ചെയ്ത സീരിയൽ നടി മോനിഷയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയരുകയാണ് സൈബർ ലോകത്ത്.
തമിഴ്നാട്ടിൽ മഴ പെയ്‌തോ എന്നറിയില്ല. പക്ഷേ എന്റെ നാട്ടിൽ, പ്രധാനമായും വയനാട്ടിൽ നല്ല മഴയാണ്. ഭയങ്കര കുളിരാണ്. നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം. നോക്കൂ, എന്താ മഴ. ഈ കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്.’ എന്നർത്ഥം വരുന്ന രീതിയിലാണ് വീഡിയോയിൽ നടി പറയുന്നത്. അതെ സമയം തമിഴിലാണ് താരം സംസാരിക്കുന്നത്.
എന്നാൽ ഇത്രയും പേർ മരിക്കുകയും, നിരവധി പേരെ കാണാതാകുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെയാണ് വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയത്. ഹൃദയം തകർന്ന് വയനാട് നിൽക്കുമ്പോൾ ആണോ ഈ പോസ്റ്റ് എന്നാണ് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് ചോദിച്ചിരിക്കുന്നത്
Discussion about this post