കൊച്ചി : സംസ്ഥാനത്ത് പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി കേരളാ ഹൈക്കോടതി. അദ്ധ്യാപക സംഘടനകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് എ. സിയാദ് റഹ്മാന്റെ ഉത്തരവ് വന്നിരിക്കുന്നത് .
നിലവിൽ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാൽ ഇനി മുതൽ അത് അവധി ദിവസമായിരിക്കും. അതെ സമയം പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ദ്ധരും അദ്ധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ആലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ആറു ദിവസം ക്ലാസ് വേണമെന്ന് നിർബന്ധം പിടിക്കുന്നതിന് മുമ്പ് കുട്ടികളുടെ മാനസികാരോഗ്യവും കൂടെ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അദ്ധ്യാപക സംഘടനകൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.
Discussion about this post