ഞായറാഴ്ച കൊളംബോയിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് മഴ ഭീഷണിയുയർത്തുന്നു. സൂപ്പർ എട്ട് യോഗ്യത ഉറപ്പിക്കാൻ ഇരുടീമുകൾക്കും ഈ മത്സരം നിർണ്ണായകമാണ്. ഗ്രൂപ്പ് എയിലെ ഈ പോരാട്ടത്തിൽ വിജയിക്കുന്നവർക്ക് നേരിട്ട് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാം.
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. എന്നാൽ കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച മഴ പെയ്യാൻ 65 ശതമാനം സാധ്യതയുണ്ട്. മഴ മൂലം മത്സരം തടസ്സപ്പെട്ടാൽ കളി പൂർത്തിയാക്കാൻ ഐസിസി ചില പ്രത്യേക നിബന്ധനകൾ വെച്ചിട്ടുണ്ട്.
നിശ്ചിത സമയത്തിന് പുറമെ 60 മിനിറ്റ് അധികമായി അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാത്രി 11:10 വരെ കളി പൂർത്തിയാക്കാൻ സമയം ലഭിക്കും. നിശ്ചിത സമയത്തിന് പുറമെ 60 മിനിറ്റ് അധികമായി അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാത്രി 11:10 വരെ കളി പൂർത്തിയാക്കാൻ സമയം ലഭിക്കും.
ഞായറാഴ്ച വൈകുന്നേരം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും രാത്രി 9 മണിയോടെ മഴ പെയ്യാൻ 10 ശതമാനം സാധ്യത മാത്രമേയുള്ളൂ. ഇത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. വൈകി തുടങ്ങിയാലും ഓവറുകൾ വെട്ടിക്കുറച്ച് മത്സരം നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. മഴ മൂലം കളി നടന്നില്ലെങ്കിൽ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.
അഞ്ച് പോയിന്റോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരും. പാകിസ്ഥാനും തങ്ങളുടെ സ്ഥാനത്ത് മാറ്റമുണ്ടാവില്ല. കളി ഉപേക്ഷിക്കുന്നത് റൺ റേറ്റിനെ ബാധിക്കില്ല എന്നതും ശ്രദ്ധേയമാണ്.












