തിരുവനന്തപുരം :തിരച്ചിൽ അവസാനിച്ച ശേഷവും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർ ഉണ്ടെങ്കിൽ അവരെ മരിച്ചവരായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ . ഈ ആവശ്യവുമായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയെ സംസ്ഥാന സർക്കാർ സമീപിക്കും. സാധാരണ നിലയിൽ ഒരാളെ കാണാതായി ഏഴ് വർഷം കഴിഞ്ഞാൽ മാത്രമാണ് കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റ് അനുവദിക്കുക.
പ്രകൃതി ദുരന്തങ്ങളിൽ കാണാതാകുന്നവരെ കുറിച്ച് കൃത്യമായ അന്വേഷണവും നടപടികളും പൂർത്തീകരിച്ച ശേഷമാണ് മരണ സർട്ടിഫിക്കറ്റ് നൽകുക. സാധാരണ നിലയിൽ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ മാത്രമാണ് അവകാശികൾക്ക് നഷ്ടപരിഹാരവും മറ്റു രേഖകളും ലഭിക്കുക.
അതേസമയം വയനാട് ദുരന്തത്തിൽ സർക്കാർ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല.പ്രഖ്യാപിക്കുമ്പോൾ അവ കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകളും അറിയിക്കുമെന്നാണ് സൂചന. പ്രളയത്തിലും ഓഖിയിലും കാണാതായവരുടെ ആശ്രിതർക്ക് മരണ സർട്ടിഫിക്കറ്റ് അനുവദിക്കാൻ രജിസ്ട്രാർ മാർക്ക് ചീഫ് രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ അന്ന് അനുമതി നൽകിയിരുന്നു
Discussion about this post