Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

by Brave India Desk
Sep 11, 2026, 08:35 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പും നികുതിവെട്ടിപ്പും നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (ജിഎസ്ടി എസ്ഐടി) നിർണായക കണ്ടെത്തൽ. പ്രധാന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ കോടിക്കണക്കിന് രൂപയുടെ വിദേശ-ആഭ്യന്തര ഇടപാടുകളിൽ വൻതോതിൽ നികുതിച്ചോർച്ച നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചെന്നാണ് സ്പോൺസറിങ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാൽ ജിസിഡിഎ എൻജിനീയറിങ് വിഭാഗത്തിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് നവീകരണ പ്രവർത്തനങ്ങളുടെ യഥാർത്ഥ മൂല്യം 8.42 കോടി രൂപ മാത്രമാണ്. സ്പോൺസർമാർ നൽകിയ ജിഎസ്‌ടി റിട്ടേണിൽ ഇതിന്റെ മൂല്യം 14.5 കോടി രൂപയായാണ് കാണിച്ചിരിക്കുന്നത്. ഈ വ്യത്യാസം തന്നെ സുതാര്യതയില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നു.

Stories you may like

ഇരുട്ടിൽ തപ്പേണ്ട! ഇനി പവർകട്ട് സമയവും മുന്നറിയിപ്പും മൊബൈൽ ഫോണിലെത്തും; കെഎസ്ഇബി

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

അന്വേഷണത്തിൽ കമ്പനിയുടെ കൂടുതൽ സാമ്പത്തിക ഉറവിടങ്ങളും അക്കൗണ്ടുകളും വെളിച്ചത്തുവന്നു. ജിഎസ്‌ടി വകുപ്പിൽ വെറും ഒരു ബാങ്ക് അക്കൗണ്ട് മാത്രം വെളിപ്പെടുത്തിയ കമ്പനിക്ക് രഹസ്യമായി പ്രവർത്തിക്കുന്ന മറ്റ് 6 അക്കൗണ്ടുകൾ കൂടിയുണ്ടെന്ന് എസ്ഐടി കണ്ടെത്തി. ഗൂഗിൾ, മെറ്റ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് ഡോളറായി പരസ്യവരുമാനം കൈപ്പറ്റിയ പ്രത്യേക ബാങ്ക് അക്കൗണ്ടും ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനിയുടെ ബാങ്കുകൾ വഴിയുള്ള ആകെ ഇടപാട് മൂല്യം 1098.56 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശത്തുനിന്ന് ഒഴുകിയെത്തിയ വൻതുകയും ഇതിൽ ഉൾപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളിൽ എത്തിയ ആകെ 549.22 കോടി രൂപയിൽ, വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പത്തുകയായ 212.75 കോടി രൂപ ഒഴിച്ചുള്ള തുക 336.47 കോടി രൂപയാണ്. എന്നാൽ ഇതിൽ ജിഎസ്‌ടി റിട്ടേണിൽ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയത് 102.06 കോടി രൂപ മാത്രമാണ്.

ബാക്കി വരുന്ന 234.31 കോടി രൂപയുടെ സ്രോതസ്സിനോ കണക്കുകൾക്കോ കമ്പനിയുടെ പക്കൽ വ്യക്തതയില്ല. ഈ തുകയ്ക്ക് പിന്നിൽ വലിയ തോതിലുള്ള നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും സാധ്യതയേറുകയാണ്.

Tags: reporterfraud
Share
Tweet
SendShare

Latest stories from this section

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

‘പഹൽഗാം ഭീകരാക്രമണ ഇരയുടെ മകളുടെ വീഡിയോയ്ക്ക് താഴെ അപകീർത്തികരമായ കമന്റ്’: രാജ്യവിരുദ്ധ ലിങ്ക് കണ്ടെത്തി, മലപ്പുറം സ്വദേശിയെ എടിഎസ് അറസ്റ്റ് ചെയ്തു!

സംസ്ഥാനത്ത് പകൽച്ചൂടേറുന്നു; ഇന്ന് മുന്നറിയിപ്പ്,മഴ പെയ്യാനും സാധ്യത

‘മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു, കനത്ത ചൂടിൽ വേവലാതി’: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്!

Latest News

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഇരുട്ടിൽ തപ്പേണ്ട! ഇനി പവർകട്ട് സമയവും മുന്നറിയിപ്പും മൊബൈൽ ഫോണിലെത്തും; കെഎസ്ഇബി

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

കനത്ത സുരക്ഷാ വലയത്തിൽ രാജ്യതലസ്ഥാനം; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം, ലോകനേതാക്കൾ എത്തിത്തുടങ്ങി

കനത്ത സുരക്ഷാ വലയത്തിൽ രാജ്യതലസ്ഥാനം; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം, ലോകനേതാക്കൾ എത്തിത്തുടങ്ങി

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഐഡിഎഫിന് നിർദ്ദേശം

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies