വയനാട്: ഒരു വനിതാ ഉദ്യോഗസ്ഥയായിട്ടല്ല താൻ ദുരന്ത ഭൂമിയിൽ നിൽക്കുന്നതെന്നും ഒരു സൈനികയായിട്ടാണെന്നും മുണ്ടകൈയിലെ ബെയ്‌ലി പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയ സീത ഷെൽക്കെ. വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയാണെന്നും അവർ പറഞ്ഞു. തന്നിലേൽപ്പിച്ച കർത്തവ്യമാണ് താൻ നിറവേറ്റിയതെന്നും മേജർ സീത ഷെൽക്കെ വ്യക്തമാക്കി. ഇന്ത്യൻ ആർമിയുടെ ഭാഗമായി ഞാൻ പ്രവർത്തിക്കുന്നു. അതിൽപ്പരം ഒന്നുമില്ലെന്നും ഷെൽക്കെ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ പാർനർ താലൂക്കിലെ ഗാഡിൽഗാവ് എന്ന ചെറുഗ്രാമത്തിൽ നിന്നാണ് മേജർ സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. അഭിഭാഷകനായ അശോക് ബിഖാജി ഷെൽക്കെയുടെ നാല് മക്കളിൽ ഒരാളാണ് സീത അശോക് ഷെൽക്കെ. 600 പേർ മാത്രമുള്ള ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും പൂർത്തിയാക്കിയ ശേഷമാണ് സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്.
2012 ലാണ് സീത അശോക് ഷെൽക്കെ സൈന്യത്തിന്റെ ഭാഗമായത്.ചെന്നൈയിലെ ഒടിഎയിൽ നിന്നാണ് സീത അശോക് ഷെൽക്കെ പരിശീലനം പൂർത്തിയാക്കിയത്.
Discussion about this post