ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഗംഗാവാലി പുഴയിലെ തിരച്ചില്‍ നാളെ പുനരാരംഭിക്കും. ഗംഗാവാലിയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ് നാളെ തിരച്ചില്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്.
ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഗംഗാവാലി നദിയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് നിർത്തി വയ്ക്കുകയായിരുന്നു. ലോറി ഉണ്ടെന്ന് കരുതുന്ന നദിയുടെ അടിയില്‍ മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ വീണ്ടും ഇറങ്ങി തിരച്ചില്‍ നടത്തും.
അതേസമയം, തൃശൂരില്‍ നിന്നും യന്ത്രം എത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശിയ പാത 66 ൽ ഗതാഗതം ഇന്നലെ പുനഃരാരംഭിച്ചിരുന്നു. 17 ദിവസത്തിന് ശേഷമാണ് ഈ പാതയിലൂടെ ഗതാഗതം അനുവധിച്ചത്.












Discussion about this post