പാരീസ്: പാരീസിൽ പുതിയ വേഗരാജാവ് പിറന്നു. അമേരിക്കയുടെ നോഹ ലൈൽസ് വേഗരാജാവ്. ഒളിമ്പിക്സിലെ പുരുഷൻമാരുടെ 100 മീറ്ററിൽ നോഹ ലൈൽസ് സ്വർണമെഡൽ സ്വന്തമാക്കി. 9.79 സെക്കന്റിൽ ഓടിയെത്തിയാണ് താരം ഒന്നാമതെത്തിയത്.
ജമൈക്കയുടെ കിഷെയ്ൻ തോംസൺ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെർലി വെങ്കലവും സ്വന്തമാക്കി.തോംസൺ 9.79 സെക്കന്റ് സമയം കുറിച്ചപ്പോൾ ഫ്രഡ് കെർലി 9.81 സെക്കന്റിൽ ഫിനിഷ് ചെയ്തു. കിഷെയ്ൻ തോംസണെ 0.005 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നോഹ ഒന്നാമതെത്തിയത്.
കരിയറിലെ മികച്ച സമയം കണ്ടെത്തിയ നോഹ അവസാന പത്തുമീറ്ററിൽ നടത്തിയ ആവിശ്വസനീയ കുതിപ്പാണ് 20 വർഷത്തിന് ശേഷം 100 മീറ്ററിലെ സ്വർണം അമേരിക്കയിൽ എത്തിച്ചത്..
Discussion about this post