സ്വകാര്യ ആശുപത്രികൾക്ക് സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി. പണമില്ലാത്തതിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി നിർദേശിച്ചു. പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്നെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ചികിത്സാ നിരക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആശുപത്രികളിൽ പ്രദർശിപ്പിക്കണം. ഡിസ്ചാർജ് ചെയ്യുമ്പോൾ ചികിൽസയുടെ വിവരങ്ങൾ രോഗികൾക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെങ്കിൽ, സുരക്ഷിതമായ മാറ്റം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണം. രോഗികൾക്ക് കൃത്യമായ രേഖകൾ നൽകണമെന്നും ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും വി.എം.ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു
ഡോക്ടർമാരുടെ വിവരങ്ങളും, ചികിത്സാ ചെലവിന്റെ വിവരങ്ങളും പ്രദർശിപ്പിക്കണമെന്നും പണമില്ലാത്ത അവസ്ഥയിൽ ചികിൽസ നിഷേധിക്കരുതെന്നും സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരേ സ്വകാര്യ ആശുപത്രികളുടെ മാനേജുമെന്റും ഐഎംഎയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ ഹൈക്കോടതി തള്ളി.











Discussion about this post