എറണാകുളം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസുവിന് കൈവിലങ്ങ് വെച്ച് സംഭവത്തിൽ നടപടി ഉണ്ടാകില്ലെന്ന് സൂചന. കൈവിലങ്ങ് വെച്ചത് വാസുവിന്റെ അനുവാദത്തോടെയാണെന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. വാസു ദേവസ്വം ബോർഡിന്റെ ഉന്നത സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണെന്ന ബഹുമാനം പോലീസ് ഉദ്യോഗസ്ഥർ നൽകാതിരുന്നതിൽ സർക്കാരിന് അതൃപ്തി ഉണ്ടായിരുന്നു.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വാസുവിനെ കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് കൈവിലങ്ങ് അണിയിച്ചിരുന്നത്. സംഭവത്തിൽ തിരുവനന്തപുരം എആർ ക്യാമ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നായിരുന്നു നേരത്തെ സൂചന ഉണ്ടായിരുന്നത്. എന്നാൽ കയ്യില്‍ വിലങ്ങ് വെയ്‌ക്കുന്ന കാര്യം വാസുവിനെ അറിയിച്ചിരുന്നുവെന്നും വാസുവിന്റെ അനുമതിയോടെയാണ് വിലങ്ങണിയിച്ചതെന്നും ആണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപാകെ മൊഴി നൽകിയിരിക്കുന്നത്. പ്രതികളെ കോടതിയിൽ കൊണ്ടുപോകുമ്പോൾ ഉള്ള കീഴ്വഴക്കം പാലിക്കുക മാത്രമാണ് ചെയ്തത് എന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.









Discussion about this post