ന്യൂഡൽഹി : ഊർജമേഖലയിലെ ഇന്ത്യയുടെ ആത്മനിർഭർത്തത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാതക ഉൽപ്പാദന രംഗത്ത് പുതിയ റെക്കോർഡുകൾ കൈവരിച്ചിരിക്കുകയാണ് രാജ്യം . 2023- 24 വർഷത്തിൽ രാജ്യം 36.43 ബില്യൺ ക്യൂബിക് മീറ്റർ വാതക ഉൽപ്പാദനമാണ് രേഖപ്പെടുത്തിയത് .ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി പ്രശംസയുമായി രംഗത്ത് എത്തിയത് .
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം കുതിക്കുകയാണ് . വികസിത ഭാരതം കൈവരിക്കുന്നതിൽ ഊർജമേഖലയിലെ നമ്മുടെ സ്വാശ്രയത്വം വളരെ പ്രധാനമാണ്. ഈ നേട്ടം വാതക ഉൽപ്പാദനരംഗത്തുള്ള ഇന്ത്യയുടെ പ്രതിബന്ധതയാണ് ഉയർത്തികാട്ടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
FY24 ൽ. 2021 സാമ്പത്തിക വർഷത്തിലെ 28.7 ബിസിഎമ്മിൽ നിന്ന് 36.43 ബില്യൺ ക്യുബിക് അടി (ബിസിഎം) വാതക ഉൽപ്പാദനമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 26 സാമ്പത്തിക വർഷത്തോടെ രാജ്യം 45.3 ബിസിഎം വാതക ഉൽപ്പാദനം കൈവരിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.ഇന്ത്യ പുതിയ മാർഗങ്ങളിലൂടെ ഉയരുകയാണ് . അതിനുള്ള ഉദാഹരണമാണ് ഈ കണക്കുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പുതിയ ഊർജ്ജം, പുതിയ ഉത്സാഹം, പുതിയ നിശ്ചയദാർഢ്യം എന്നിവയുമായി ഇന്ത്യ മുന്നേറുകയാണ്. ഇതുമായി ബന്ധപ്പെട്ട്, വാതക ഉൽപ്പാദന രംഗത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് രാജ്യം സ്വാശ്രയത്വത്തിന്റെ വേഗത കൂടുതൽ ത്വരിതപ്പെടുത്തി എന്ന് ഹർദീപ് സിംഗ് പുരി എക്സിൽ കുറിച്ചു.
2021 നവംബറിനും 2024 ഏപ്രിലിനും ഇടയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞ ഏക രാജ്യം ഇന്ത്യയാണ് എന്ന് നേരത്തെ ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. 2010ലും 2014ലും പെട്രോൾ, ഡീസൽ വില നിയന്ത്രണം എടുത്തുകളഞ്ഞതായും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.
Discussion about this post