കോഴിക്കോട്; ഹോട്ടൽ വാഷ്‌ബേസിനിൽ മൂത്രമൊഴിക്കുന്നത് ജീവനക്കാർ തടഞ്ഞതിന് പ്രതികാരമായി ഹോട്ടൽ അടിച്ചുതകർത്ത് അക്രമികൾ. കോഴിക്കോട് കാക്കൂർ കുമാരസ്വാമിയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു.പിന്നാലെ പുതിയാപ്പ സ്വദേശികളായ ശരത് (25), കടലൂർ സ്വദേശി രവി എന്നിവരെ കാക്കൂർ പോലീസ് പിടികൂടി
ആക്രമണം നടത്തിയ യുവാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. മുഖം കഴുകാൻ പോയപ്പോൾ പ്രതികളിലൊരാളായ രവി വാഷ്‌ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇത് ഹോട്ടൽ ജീവനക്കാർ ചോദ്യം ചെയ്തു. തുടർന്ന് പ്രകോപിതരായ പ്രതികൾ ജീവനക്കാരെ മർദിക്കുകയും ഹോട്ടൽ അടിച്ചു തകർക്കുകയുമായിരുന്നു.
Discussion about this post