ധാക്ക: പ്രക്ഷോഭം കടുക്കുന്ന ബംഗ്ലാദേശിൽ നിന്ന് അഭയം തേടി ഇന്ത്യയിലേക്ക് എത്തിയ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി പവർത്തകന്റെ വെളിപ്പെടുത്തലുകൾ ചർച്ചയാവുന്നു. അവാമി ലീഗ് പ്രവർത്തകൻ മുഹമ്മദ് റൂബൽ ഇസ്ലാമിന്റെ പരാമർശഹ്ങളാണ് വൈറലാവുന്നത്.
ജമാഅത്തെ ഇസ്ലാമി അംഗങ്ങൾ ബംഗ്ലാദേശിനെ മറ്റൊരു പാകിസ്താനാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പലരും ഇന്ത്യയെ സുരക്ഷിതമായി കണ്ട് പലായനം ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ പാസ്‌പോർട്ടും വിസയും ഇല്ലാത്തവരാണ് ദുരിതത്തിലായിരിക്കുന്നത്.
വ്യവസായിയായ റൂബലിന് ഫുൽബാരി അതിർത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് കടക്കാൻ കഴിഞ്ഞത്.ഓഗസ്റ്റ് 6 നേരം പുലരുന്നതിന് മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയ അദ്ദേഹം അതിരാവിലെ തന്നെ അതിർത്തി കടന്ന് ബിസിനസ് വിസ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ, റൂബൽ തന്റെ വേദനാജനകമായ അനുഭവവും നാട്ടിലെ മോശം സാഹചര്യവും പങ്കുവെച്ചു. ”സ്ഥിതി ഭയാനകമാണ്. എന്റെ സുരക്ഷയ്ക്കായാണ് ഞാൻ ഇന്ത്യയിൽ വന്നത്. അവാമി ലീഗ് നേതാക്കളുടെ വീടുകൾ കൊള്ളയടിക്കപ്പെടുന്നു, അവർ കൊല്ലപ്പെടുന്നു. ബിഎൻപി, ജമാഅത്ത് വിഭാഗങ്ങൾ അവരെ അടിച്ചമർത്തുകയാണ്. ഒരു വിദ്യാർത്ഥി പ്രസ്ഥാനമായി ആരംഭിച്ചത് ഇപ്പോൾ ജമാഅത്ത് വിദ്യാർത്ഥികളെ പണയമാക്കി ഹൈജാക്ക് ചെയ്തിരിക്കുന്നു. വിദ്യാർത്ഥികൾ പോലും ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്ന് റൂബൽ വിശദീകരിച്ചു.
Discussion about this post