കൊല്ലം; പത്തുവയസുകാരിയെ ലൈംഗികമായി അതിക്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തഴവ കുറ്റിപ്പുറം ഹാദിയ മൻസിലിൽ നൗഷാദ്(44) ആണ് കരുനാഗപ്പള്ളിയിൽ പിടിയിലായത്.
പത്തുവയസുകാരിയെ പിന്തുടർന്ന ഇയാൾ വീട്ടിൽ ആരും ഇല്ലെന്ന് മനസിലാക്കി ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടി കുതറിമാറി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപ്പെടുകയായിരുന്നു. സ്‌കൂൾ അദ്ധ്യാപികയെ വിവരം അറിയച്ചതോടെ കൗൺസിലിംഗിന് ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post