അമേരിക്ക : ചൊവ്വയില്‍ സ്ഥിരതാമസത്തിന് പോകാന്‍ ആഗോളാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറുപേരില്‍ മലയാളിപ്പെണ്‍കുട്ടിയടക്കം മൂന്ന് ഇന്ത്യക്കാര്‍. പാലക്കാട്ടുകാരിയായ ശ്രദ്ധാ പ്രസാദാണ് മൂന്ന് ഇന്ത്യക്കാരോടൊപ്പം പട്ടികയില്‍ ഇടംപിടിച്ച മലയാളി. പത്തൊന്‍പതുകാരിയായ ശ്രദ്ധ പാലക്കാട് അമൃത വിശ്വവിദ്യാപീഠത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. അമേരിക്കയിലെ സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ തരന്‍ജിത് സിംഗ് ഭാട്ടിയ (29), ദുബായില്‍ താമസിക്കുന്ന ഡല്‍ഹി സ്വദേശിയായ ഋതിക സിംഗ്(29) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ള രണ്ടുപേര്‍.
ഹോളണ്ട് ആസ്ഥാനമായ മാര്‍സ്1 എന്ന കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. നൂറുപേരെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. രണ്ട് ലലക്ഷം പേരില്‍ നിന്നായിരുന്നു നൂറ് പേരെ കണ്ടെത്തിയത്. ഇപ്പോള്‍ തെരഞ്ഞെടുത്ത നൂറ് പേരില്‍ നിന്ന് ഇനി 24 പേരെയാണ് മാര്‍സ് അവസാനമായി തെരഞ്ഞെടുക്കുന്നത്. 2024ല്‍ ലക്ഷ്യമിടുന്ന ആദ്യ യാത്രയില്‍ നാലു പേരാണ് ചൊവ്വയിലേക്ക് പോകുന്നത്. പോകുന്നവര്‍ക്ക് ഭൂമിയിലേക്ക് മടങ്ങാനാവില്ല. ചൊവ്വയില്‍ ഭൂമിക്ക് സമാനമായ കൃത്രിമ അന്തരീക്ഷമൊരുക്കി താമസിക്കണം. മാത്രമല്ല, ശമ്പളവും ലഭിക്കും. ആദ്യ നാലു പേരെ കൊണ്ടുപോകാനുള്ള ചെലവ് 40,000 കോടി രൂപയാണ്. മനുഷ്യനില്ലാത്ത ആദ്യ യാത്ര 2018ലാണ്.
Discussion about this post